ഒ​മി​ക്രോ​ണ്‍: മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം
ഒ​മി​ക്രോ​ണ്‍: മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം
Monday, November 29, 2021 5:25 AM IST
ഭോ​പ്പാ​ൽ: ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളു​ക​ൾ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ക. മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നു​മാ​യി ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

പു​തി​യ വ​ക​ഭേ​ദ​ത്തി​ന് സൂ​പ്പ​ർ സ്പ്രെ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ പു​തി​യ വേ​രി​യ​ന്‍റി​ന്‍റെ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും മ​ധ്യ​പ്ര​ദേ​ശി​ൽ ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത​യ്ക്കാ​യി ചി​ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം, ചി​ല അ​ധി​ക മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​മെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഓ​ഫ്ലൈ​ൻ ക്ലാ​സു​ക​ൾ​ക്കൊ​പ്പം ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ദ​ർ സിം​ഗ് പ​ർ​മ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.