പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Tuesday, December 7, 2021 9:40 PM IST
തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പി​ജി അ​ലോ​ട്ട്മെ​ന്‍റ് വൈ​കു​ന്ന​തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജു​മാ​യി പി​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

ബുധനാഴ്ച മു​ത​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം ഡ്യൂ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സു​പ്രീം​കോ​ട​തി നി​ല​പാ​ടി​നെ തു​ട​ർ​ന്ന് നീ​റ്റ് പി​ജി അ​ലോ​ട്ട്മെ​ന്‍റ് വൈ​കു​ന്ന​താ​ണ് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.