ക​ണ്ടു​വി​ളി​ച്ചു, പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു; സാ​യി​യു​ടെ ഓ​ർ​മ​യി​ൽ വി​തു​മ്പി ശ്യാ​മ​ള
ക​ണ്ടു​വി​ളി​ച്ചു, പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു; സാ​യി​യു​ടെ ഓ​ർ​മ​യി​ൽ വി​തു​മ്പി ശ്യാ​മ​ള
Thursday, December 9, 2021 6:27 PM IST
ഹൈ​ദ​രാ​ബാ​ദ്: ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഭ​ർ​ത്താ​വ് ലാ​ൻ​സ് നാ​യി​ക് ബി. ​സാ​യി തേ​ജ​യു​മാ​യി ശ്യാ​മ​ള വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​മ്പോ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല ഇ​ത് അ​ദ്ദേ​ഹ​വു​മാ​യു​ള്ള അ​വ​സാ​ന സം​ഭാ​ഷ​ണ​മാ​കു​മെ​ന്ന്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​യാ​നാ​യി​രു​ന്നു സാ​യി തേ​ജ വി​ളി​ച്ച​ത്.

ഫോ​ൺ​വ​ന്ന് നാ​ല് മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​ടി​ത്തീ​പോ​ലെ ആ ​വാ​ർ​ത്ത ശ്യാ​മ​ള​യു​ടെ നെ​ഞ്ചി​ലേ​ക്ക് അ​ല​ച്ചു​വീ​ണു. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നൊ​പ്പം ത​ന്‍റെ ഭ​ർ​ത്താ​വ് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണി​രി​ക്കു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി​യാ​ണ് 27 കാ​ര​നാ​യ സാ​യി തേ​ജ. ത​ങ്ങ​ളു​ടെ പി​താ​വ് ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്ന് അ​ഞ്ച് വ​യ​സു​കാ​ര​ൻ മോ​ക്‌​ഷ​ഗ​ണ​യും മൂ​ന്നു വ​യ​സു​കാ​രി ദ​ർ​ശി​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു മാ​സം മു​ൻ​പ് ഗ​ഷേ​ണ ഉ​ത്സ​വ​ത്തി​നാ​ണ് സാ​യി തേ​ജ അ​വ​സാ​ന​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത്.

സാ​യി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ മ​ഹേ​ഷ് സി​ക്കി​മി​ൽ സൈ​നി​ക സേ​വ​ന​ത്തി​ലാ​ണ്. ര​ണ്ടു മ​ക്ക​ൾ​ക്കും സൈ​ന്യ​ത്തി​ൽ ചേ​രാ​നു​ള്ള പ്രേ​ര​ണ ന​ൽ​കി​യ​ത് അ​മ്മ ഭു​വ​നേ​ശ്വ​രി​യാ​യി​രു​ന്നു. 2013ൽ ​ബം​ഗ​ളൂ​രു റെ​ജി​മെ​ന്‍റി​ലൂ​ടെ​യാ​ണ് സാ​യി തേ​ജ ഇ​ന്ത്യ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്.

ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തി ജ​യി​ച്ച സാ​യി സ്പെ​ഷ​ൽ ഫോ​ഴ്‌​സി​ൽ‌ ലാ​ൻ​സ് നാ​യി​ക് ആ​യി നി​യ​മി​ത​നാ​യി. ബം​ഗ​ളൂ​രൂ ക​ര​സേ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചുവന്ന സാ​യി​ക്ക് പിന്നീട് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലേ​ക്ക് വി​ളി​യെ​ത്തി.

2016 ൽ ​വി​വാ​ഹി​ത​നാ​യി. സാ​യി​യു​ടെ അ​കാ​ല​മ​ര​ണ​ത്തി​ൽ‌ അ​തീ​വ​ദു​ഖ​ത്തി​ലും ഞ​ടു​ക്ക​ത്തി​ലു​മാ​ണ് ചി​റ്റൂ​രി​ലെ ക​ണ്ട​വ​രി​പ​ള്ളി ഗ്രാ​മ​ക്കാ​ർ.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​യ​മ്പ​ത്തൂ​രി​ലെ സു​ലൂ​ർ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് വെ​ല്ലിം​ഗ്ട​ണി​ലെ ഡി​ഫ​ൻ​സ് സ​ർ​വീ​സ​സ് കോ​ള​ജി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​റ​ൽ റാ​വ​ത്തും സം​ഘ​വും സ​ഞ്ച​രി​ച്ച റ​ഷ്യ​ൻ നി​ർ​മി​ത എം​ഐ-17 വി 5 ​ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഊ​ട്ടി​ക്കു സ​മീ​പം കൂ​നൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.