കാ​ർ യാ​ത്രി​ക​രെ ടാ​ർ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വം; എ​ട്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ
കാ​ർ യാ​ത്രി​ക​രെ ടാ​ർ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വം; എ​ട്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Friday, August 12, 2022 2:35 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ കാ​ർ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ൽ ടാ​ർ ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ എ​ട്ട്പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി കൃ​ഷ്ണ​പ്പ​ൻ എ​ന്ന​യാ​ളാ​ണ് ടാ​ർ ഒ​ഴി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന. ഇ​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ചി​ല​വ​ന്നൂ​ർ റോ​ഡി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വി​നോ​ദ് വ​ർ​ഗീ​സ്, വി​നു, ജി​ജോ എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്‌ വ​യ്ക്കാ​തെ വ​ഴി ത​ട​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ജോ​ലി​ക്കാ​ര​ന്‍ ടാ​ർ ഒ​ഴി​ച്ച​തെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.