ക​ള്ള​ക്ക​ട​ത്ത്: ക​സ്റ്റം​സ് സൂ​പ്ര​ണ്ടി​ന് സ​സ്‌​പെ​ന്‍​ഷ​ൻ; കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും
ക​ള്ള​ക്ക​ട​ത്ത്: ക​സ്റ്റം​സ് സൂ​പ്ര​ണ്ടി​ന് സ​സ്‌​പെ​ന്‍​ഷ​ൻ; കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കും
Friday, August 19, 2022 10:40 AM IST
കോ​ഴി​ക്കോ​ട്: ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് സൂ​പ്ര​ണ്ട് പി.​മു​നി​യ​പ്പ​യെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കും.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും കേ​സേ​ന്വ​ഷ​ണം ന​ട​ത്തും. 320 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലി​നു പു​റ​ത്തു​വ​ച്ച് മു​നി​യ​പ്പ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന​ത്. ക​ള്ള​ക്ക​ട​ത്തു സ്വ​ര്‍​ണം കൈ​മാ​റാ​നാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തൊ​ണ്ടി​സ​ഹി​തം ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ക​ള്ള​ക്ക​ട​ത്തി​ന് ക​സ്റ്റം​സ് സൂ​പ്ര​ണ്ട് കൂ​ട്ടു​നി​ന്ന​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ കാ​ണു​ന്ന​ത്. ഇ​തി​നു​മു​മ്പും ക​സ്റ്റം​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​തി​നു പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​ത​ന്നെ ഇ​തി​നു നേ​തൃ​ത്വം കൊ​ടു​ത്ത​താ​ണ് കേ​സി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ ആ​റ് ല​ഗേ​ജു​ക​ള്‍ ഇ​യാ​ള്‍ മാ​ര്‍​ക്ക് ചെ​യ്തി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റ് നാ​ലു ബ​ഗേ​ജു​ക​ളു​ടെ ഉ​ട​മ​ക​ളെ​യും ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. കു​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ന​ധി​കൃ​ത സാ​ധ​ന​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ഇ​യാ​ള്‍ ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്ത​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​സം​ഭ​വം സം​ബ​ന്ധി​ച്ച് കേ​ര​ളാ പോ​ലീ​സ് സി​ബി​ഐ​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

ദു​ബാ​യി​ൽ നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്നി​റ​ങ്ങി​യ ര​ണ്ടു കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ ക​ട​ത്തി​കൊ​ണ്ടു വ​ന്ന സ്വ​ർ​ണ​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​സ്റ്റം​സ് സൂ​പ്ര​ണ്ട് എ​യ​ർ​പോ​ർ​ട്ടി​നു പു​റ​ത്തെ​ത്തി​ച്ച ശേ​ഷം ക​ട​ത്തി​കൊ​ണ്ടു വ​ന്ന യാ​ത്ര​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​നു 25000 രൂ​പ​യാ​ണ് ഇ​യാ​ൾ​ക്കു പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കാ​നി​രു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് തെ​ക്കി​ൽ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ കെ.​എ​ച്ച് അ​ബ്ദു​ൾ ന​സീ​ർ(46), കെ.​ജെ ജം​ഷീ​ദ് (20) എ​ന്നി​വ​രാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ 640 ഗ്രാം ​സ്വ​ർ​ണ​വു​മാ​യി വ​ന്നി​റ​ങ്ങി​യ​ത്.

ക​സ്റ്റം​സ് സൂ​പ്ര​ണ്ട് മു​നി​യ​പ്പ ല​ഗേ​ജ് പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി. എ​ന്നാ​ൽ ര​ണ്ടു പേ​രി​ൽ നി​ന്നാ​യി 320 ഗ്രാം ​സ്വ​ർ​ണം മാ​ത്രം ക​ണ​ക്കി​ൽ കാ​ണി​ക്കു​ക​യും ക​സ്റ്റം​സ് ഡ്യൂ​ട്ടി കോ​ന്പൗ​ണ്ടി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ബാ​ക്കി വ​രു​ന്ന 320 ഗ്രാം ​സ്വ​ർ​ണം 25000 രൂ​പ പ്ര​തി​ഫ​ല​ത്തി​നു ടെ​ർ​മി​ന​ലി​നു പു​റ​ത്തെ​ത്തി​ച്ചു ത​രാ​മെ​ന്നു ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ എ​ട്ടു മ​ണി​ക്ക് ത​ന്‍റെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു പോ​യ​ശേ​ഷം വി​ളി​ക്കാ​നാ​യി നി​ർ​ദേ​ശി​ച്ച് ത​ന്‍റെ ഫോ​ണ്‍ ന​ന്പ​റും യാ​ത്ര​ക്കാ​ർ​ക്കു കൈ​മാ​റി​യ ശേ​ഷം അ​കൗ​ണ്ട് ചെ​യ്യ​പ്പെ​ടാ​ത്ത 320 ഗ്രാം ​ത​ങ്കം സ്വ​ന്തം കൈ​വ​ശം വ​ക്കു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു കാ​ത്തു​നി​ന്നി​രു​ന്ന പോ​ലീ​സ് ര​ണ്ടു യാ​ത്ര​ക്കാ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യ​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ഇ​രി​ക്കെ ഇ​വ​ര്‍​ക്ക് മു​നി​യ​പ്പ​യു​ടെ ഫോ​ണ്‍​കോ​ള്‍ വ​ന്നു. സ്വ​ര്‍​ണം കൈ​പ്പ​റ്റാ​ന്‍ ത​ന്‍റെ വീ​ടി​ന​ടു​ത്തേ​ക്ക് വ​രാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​ള്ള ക​സ്റ്റം​സ് സൂ​പ്ര​ണ്ടി​ന്‍റെ ഫോ​ണ്‍​കോ​ളാ​യി​രു​ന്നു ഇ​ത്. പോ​ലീ​സ് ഈ ​ക​രി​യ​ര്‍​മാ​രെ മു​നി​യ​പ്പ​യു​ടെ അ​ടു​ത്തേ​ക്ക് അ​യ​ച്ചു. പോ​ലീ​സും പി​ന്തു​ട​ര്‍​ന്നു.

ഉ​ച്ച​യ്ക്ക് മു​നി​യ​പ്പ താ​മ​സി​ക്കു​ന്ന നു​ഹ്മാ​ൻ ജം​ഗ്ഷ​നി​ലെ ലോ​ഡ്ജി​നു സ​മീ​പ​ത്ത് വ​ച്ച് കൈ​മാ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മൂ​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​രെ ര​ഹ​സ്യ​മാ​യി പി​ന്തു​ട​ർ​ന്നി​രു​ന്ന പോ​ലീ​സ് മു​നി​യ​പ്പ​യെ​യും യാ​ത്ര​ക്കാ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ‌‌

മു​നി​യ​പ്പ​യു​ടെ താ​മ​സ സ്ഥ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 442980 രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യും 500 യു​എ​ഇ ദി​ർ​ഹ​വും നി​ര​വ​ധി വി​ല​പി​ടി​പ്പു​ള്ള വാ​ച്ചു​ക​ളും നാ​ലു പേ​രു​ടെ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടു​ക​ളും നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ക​രി​പ്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു, എ​സ്ഐ നാ​സ​ർ പ​ട്ട​ർ​ക്ക​ട​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മു​നി​യ​പ്പ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത മു​ത​ലു​ക​ൾ കോ​ട​തി​ക്ക് കൈ​മാ​റും. മു​നി​യ​പ്പ​ക്കെ​തി​രാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു സി​ബി​ഐ, ഡി​ആ​ർ​ഐ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.