ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ലെ കു​റ്റ​പ​ത്രം: ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ടി​യേ​രി
Monday, February 11, 2019 5:49 PM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഷു​ക്കൂ​ർ വ​ധ​ക്കേ​സി​ൽ പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യ്ക്കു​മെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ സി​ബി​ഐ ന​ട​പ​ടി​ക്കെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കേ​സി​ലെ കു​റ്റ​പ​ത്ര​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​ക്ക​ളി​യു​ണ്ടെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് സി​ബി​ഐ​യു​ടെ നീ​ക്ക​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. സി​ബി​ഐ​യെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യ കാ​ല​ത്ത്‌ ഉ​ന്ന​ത​ത​ല​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്‌ ജ​യ​രാ​ജ​നേ​യും രാ​ജേ​ഷി​നേ​യും ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പ്ര​തി​ക​ളാ​ക്കി​യ​തെ​ന്നും കോ​ടി​യേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗൂ​ഢാ​ലോ​ച​ന ആ​രോ​പ​ണം സം​സ്ഥാ​ന പോ​ലീ​സ്‌ ത​ള്ളി​യ​താ​ണ്‌. ഇ​പ്പോ​ൾ പു​തി​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​നം ഇ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.