ക​ത്വ സാ​ക്ഷി​ക​ളു​ടെ ചോ​ദ്യം​​ചെ​യ്യ​ൽ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്രം: സു​പ്രീം കോ​ട​തി
Thursday, May 17, 2018 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നു സാ​ക്ഷി​ക​ളെ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ വി​ശാ​ൽ ജം​ഗോ​ത്ര​യു​ടെ സ​ഹ​പാ​ഠി​ക​ളാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ലു​ള്ള ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ണ്ണെ​ത്തു​ന്ന ദൂ​ര​ത്തു​വ​ച്ച് ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ത​ങ്ങ​ളെ സം​സ്ഥാ​ന പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും പീ​ഡി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കേ​സി​ലെ മൂ​ന്നു സാ​ക്ഷി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

ത​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഈ ​മാ​സം 14നാ​ണ് ഹ​ർ​ജി​ക്കാ​രാ​യ സാ​ഹി​ൽ ശ​ർ​മ, സ​ച്ചി​ൻ ശ​ർ​മ, നീ​ര​ജ് ശ​ർ​മ എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...