ഗു​ഡ്ഗാ​വ് വെ​ടി​വ​യ്പ്: ജ​ഡ്ജി​യു​ടെ മ​ക​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചു
Monday, October 15, 2018 12:44 PM IST
ഗു​ഡ്ഗാ​വ്: ഡ​ൽ​ഹി​ക്കു​സ​മീ​പം ഗു​ഡ്ഗാ​വി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ടി​യേ​റ്റ് അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജ​ഡ്ജി​യു​ടെ മ​ക​ൻ ധ്രു​വി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ. അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കൃ​ഷ​ൻ കാ​ന്തി​ന്‍റെ മ​ക​നാ​ണ് മ​സ്തി​ഷ​ക മ​ര​ണം സം​ഭ​വി​ച്ച​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ കൃ​ഷ്ൻ കാ​ന്തി​ന്‍റെ ഭാ​ര്യ റി​തു ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. മ​ക​ൻ ധ്രു​വി​നൊ​പ്പം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ ആ​ർ​കാ​ഡി​യ മാ​ർ​ക്ക​റ്റി​ൽ ഷോ​പ്പിം​ഗി​നെ​ത്തി​യ ഇ​രു​വ​രെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ഹി​പാ​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം മാ​ന​സി​ക​പി​രി​മു​റ​ക്ക​ത്തി​ലാ​യി​രു​ന്നു മ​ഹി​പാ​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും​ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ​പ്പോ​കാ​ൻ ഇ​യാ​ൾ അ​വ​ധി ചോ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജ​ഡ്ജി നി​ഷേ​ധി​ച്ചു.

ജ​ഡ്ജി പ​ല​പ്പോ​ഴും മ​ഹി​പാ​ലി​നെ മ​ർ​ദി​ച്ചി​രു​ന്നു. സം​ഭ​വ​ദി​വ​സം റി​തു​വും മ​ഹി​പാ​ലി​നെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ദി​വ​സം ധ്രു​വി​നോ​ടും ഇ​യാ​ൾ വ​ഴ​ക്കി​ട്ടി​രു​ന്നു​വ​ത്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.