കേ​ര​ളം വി​ധി​യെ​ഴു​തി; പോ​ളിം​ഗ് 77.4 ശ​ത​മാ​നം; ഇ​നി ഒ​രു മാ​സം കാ​ത്തി​രി​പ്പ്
Tuesday, April 23, 2019 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 20 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പോ​ളിം​ഗ്. പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​സ​രി​ച്ചു 77.04 ശ​തമാ​നം പേ​ർ സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പു​റ​ത്തു​വ​രു​ന്ന​തോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം ഇ​നി​യും വ​ർ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 3.03 ശ​ത​മാ​നം വോ​ട്ട് വ​ർ​ധ​ന​യാ​ണു പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​തോ​ടെ ഫ​ലം അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു മൂ​ന്നു മു​ന്ന​ണി​ക​ളും.

ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു- 82.08. കു​റ​ഞ്ഞ പോ​ളിം​ഗ് ശ​ത​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തും-73.26 ശ​ത​മാ​നം. 2014ലെ ​ലോ ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74.02 ശ​ത​മാ​ന​മാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ പോ​ളിം​ഗ്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 77.35 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്.

സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങി​ൽ 15 മ​ണ്ഡ​ല​ങ്ങ​ളി​ലും 70 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളിം​ഗ് ന​ട​ന്നു എ​ന്ന​തും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ല്ലാ​യി​ട​ത്തും വോ​ട്ട​ർ​മാ​ർ രാ​വി​ലെ മു​ത​ൽ ത​ന്നെ ആ​വേ​ശ​ത്തോ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി. പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കും നൂ​റു​ക​ണ​ക്കി​നു പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് പ​ല​ബൂ​ത്തു​ക​ളി​ലും കാ​ണാ​ൻ സാ​ധി​ച്ച​ത്. നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു സ്ലി​പ്പ് ന​ൽ​കി​യ​തി​നാ​ൽ വോ​ട്ടെ​ടു​പ്പു രാ​ത്രി​യി​ലേ​ക്കു നീ​ണ്ടു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ രാ​ജ്യ​ശ്ര​ദ്ധ​യി​ൽ ഇ​ടം​നേ​ടി വ​യ​നാ​ട്ടി​ൽ ഇ​ക്കു​റി പ്ര​തീ​ക്ഷ​ച്ച​തു​പോ​ലെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. 79.77 ശ​ത​മാ​ന​മാ​ണി​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ത്തേ​രി​യി​ലും ക​ൽ​പ്പ​റ്റ​യി​ലും ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് വോ​ട്ട​ർ​മാ​ർ സ​മ്മ​ദി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തോ​ടെ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​മാ​യ പ​ത്ത​നം​തി​ട്ട​യി​ലും അ​തി​ശ​ക്ത​മാ​യ പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. വൈ​കു​ന്നേ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ൽ 72.40 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ 65.47 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്. സം​സ്ഥാ​ന​ത്തെ കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​ക്കു​റി വോ​ട്ട​ർ​മാ​ർ ആ​വേ​ശ​ത്തോ​ടെ ബൂ​ത്തു​ക​ളി​ൽ എ​ത്തി​യ​തോ​ടെ റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ത്രി​കോ​ണ മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലും റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഉ​ണ്ടാ​യ​ത്. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ത​ന്നെ 71.10 ശ​ത​മാ​നം പോ​ളിം​ഗ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ 68 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ളിം​ഗ്. ക​ണ്ണൂ​രി​ലും ഇ​ത്ത​വ​ണ ക​ന​ത്ത പോ​ളിം​ഗാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ണ്ണൂ​രി​ല്‍ 76 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തു പ​ല​യി​ട​ങ്ങ​ളി​ലും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു വോ​ട്ടെ​ടു​പ്പു മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് ചെ​യ്ത ബൂ​ത്തി​ലും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. ചെ​യ്ത വോ​ട്ട് കാ​ണാ​ൻ ക​ഴി​യു​ന്ന വി​വി പാ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​നാ​ലാ​ണ് അ​ധി​ക സ​മ​യം വേ​ണ്ടി വ​ന്ന​തെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

തി​രു​വ​ന​ന്ത​പു​രം കോ​വ​ളം ചൊ​വ്വ​ര​യി​ലും പ​ട്ട​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പ​ക പ​രാ​തി​യു​യ​ർ​ന്നു. വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​മ​ല്ല, വി​വി പാ​റ്റി​ൽ കാ​ണി​ച്ച​തെ​ന്നു പ​രാ​തി ഉ​ന്ന​യി​ച്ച തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി എ​ബി​ൻ ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വി​പാ​റ്റ് വ്യാ​ജ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.

മ​റ്റി​ട​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ മാ​ത്ര​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം.
വോ​ട്ടെ​ടു​പ്പി​നി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ൻ​പ​തു പേ​ർ കു ​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഒ​റ്റ​പ്പെ​ട്ട ചി​ല അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ അ​ക്ര​മ​മു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.