ത​വി ന​ദി​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി വ്യോ​മ​സേ​ന; വൈ​റ​ലാ​യി സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Monday, August 19, 2019 10:21 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ത​വി ന​ദി​യി​ലു​ണ്ടാ​യെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കു​ടു​ങ്ങി​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന. ന​ദി​യി​ലെ വെ​ള്ളം അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ നി​ര്‍​മ്മാ​ണം പാ​തി​വ​ഴി​യി​ലാ​യ പാ​ല​ത്തി​ന്മേ​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് വ്യോ​മ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് നാ​ല് പേ​രെ​യും വ്യോ​മ​സേ​ന ര​ക്ഷി​ച്ച​ത്. ജ​മ്മു പോ​ലീ​സ് ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യോ​മ​സേ​ന സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​തും ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തും.

ക​യ​റി​ൽ കോ​പ്റ്റ​റി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ ക​മാ​ൻ​ഡോ കു​ടു​ങ്ങി​യ​വ​രു​ടെ ശ​രീ​ര​ത്തി​ൽ ക​യ​ർ​കെ​ട്ടി​യാ​ണ് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്. ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം പാ​ല​ത്തി​നു താ​ഴെ ഉ​ണ്ടാ​യി​രു​ന്ന​വ​രെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഇ​രു​വ​രും നീ​ന്തി ക​ര​ഭാ​ഗ​ത്തേ​ക്ക് അ​ടു​ക്കു​ക​യും അ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന വ്യോ​മ​സേ​നാം​ഗ​ങ്ങ​ൾ ഇ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ, നീ​ന്തി​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ജ​മ്മു​വി​ല്‍ സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് എ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വേ​ണ്ടി വ​ന്ന​ത്.​ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. നി​ര​വ​ധി​പ്പേ​രാ​ണ് വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ചും ന​ന്ദി പ​റ​ഞ്ഞും രം​ഗ​ത്തെ​ത്തി​യ​ത്.

കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നി​ന് സ​ഹാ​യ​ക​മാ​യ​തെ​ന്ന് വ്യോ​മ​സേ​നാ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.