മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​സേ​ന സ​ഖ്യം സീ​റ്റു​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് താ​ക്ക​റെ
Friday, September 20, 2019 8:04 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്രാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​ന്നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്നു ശി​വ​സേ​ന മേ​ധാ​വി ഉ​ദ്ധ​വ് താ​ക്ക​റെ. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​രു പാ​ർ​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യും ശി​വ​സേ​ന​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും താ​ക്ക​റെ കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി-​ശി​വ​സേ​നാ സ​ഖ്യ​ത്തി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ത​ക്ക​റെ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.