ക്രി​ക്ക​റ്റ് പൂ​ര​ത്തി​നൊ​രു​ങ്ങി ത​ല​സ്ഥാ​നം: ടീം ​ഇ​ന്ത്യ സ്റ്റേ​ഡി​യ​ത്തി​ൽ
Sunday, December 8, 2019 6:02 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി- 20 മ​ത്സ​രം അ​ൽ​പ​സ​മ​യ​ത്തി​ന​കം തു​ട​ങ്ങാ​നി​രി​ക്കെ ത​ല​സ്ഥാ​നം ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ മു​ങ്ങി. ടീം ​ഇ​ന്ത്യ കാ​ര്യ​വ​ട്ടം ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങി. മ​ത്സ​രം ആ​രം​ഭി​ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​ർ‌ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ‌ ടീം ​സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം​പി​ടി​ക്കു​മോ എ​ന്ന ആ​കാം​ഷ​യി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. ക​ഴി​ഞ്ഞ കു​റേ മ​ത്സ​ര​ങ്ങ​ളാ​യി സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്ത ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി​യി​ൽ ആ​രാ​ധ​ക​ർ നി​രാ​ശ അ​റി​യി​ക്കു​ക​യും ചെ​യ്തു.

വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. 6.30ന് ​ടോ​സ് ഇ​ടു​മെ​ന്നാ​ണ് വി​വ​രം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യ്ക്ക് ഈ ​മ​ത്സ​രം ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. എ​ന്നാ​ൽ, ഈ ​മ​ത്സ​രം ജ‍​യി​ച്ച് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്താ​നാ​കും വി​ൻ​ഡീ​സ് ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.