കോ​വി​ഡ് മ​ര​ണം 37,000 ക​വി​ഞ്ഞു; ആ​ശ​ങ്ക​യോ​ടെ ലോ​കം
Tuesday, March 31, 2020 7:58 AM IST
റോം: ​ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 37,000 ക​ട​ന്നു. 37,811 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,85,534 പേ​ർ​ക്ക് ആ​ണ് ലോ​ക​വ്യാ​പ​ക​മാ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 1,65,585 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.

ഇ​റ്റ​ലി​യി​ൽ 101,739 പേ​ർ​ക്കാ​ണ് വൈറസ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 11,591 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം 812 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

1,64,248 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 3,164 പേ​ർ മ​രി​ച്ച അ​മേ​രി​ക്ക​യി​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്രം 573 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ ബു​ധ​നാ​ഴ്ച വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.