കോ​വി​ഡ്; സം​സ്ഥാ​ന​ത്ത് റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ൽ
Saturday, April 4, 2020 8:42 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് ഇ​ന്നു മു​ത​ൽ ആ​രംം​ഭി​ക്കും. ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ച പോ​ത്ത​ൻ​കോ​ട്ടാ​ണ് ആ​ദ്യ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക. കേ​ര​ള​ത്തി​ൽ റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള കി​റ്റു​ക​ൾ എ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

1,000 കി​റ്റു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ശ​ശി ത​രൂ​ർ എം​പി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് കി​റ്റു​ക​ൾ എ​ത്തി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. റാ​പ്പി​ഡ് ടെ​സ്റ്റി​ലൂ​ടെ ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് ഫ​ലം അ​റി​യാ​നാ​കും. നി​ല​വി​ൽ ഏ​ഴു മ​ണി​ക്കൂ​ർ കൊ​ണ്ട് ഫ​ലം ല​ഭി​ക്കു​ന്ന സ്ഥാ​ന​ത്താ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.