വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​മ​ന​മി​ല്ലാ​തെ മ​ഴ; ക​ന​ത്ത നാ​ശം
Thursday, August 6, 2020 2:20 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​ല​വ​ർ​ഷം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ മ​ഴ പ​ല മേ​ഖ​ല​ക​ളെ​യും വെ​ള്ള​ത്തി​ലാ​ക്കി. ക​ണ്ണൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ വ​ലി​യ നാ​ശ​മു​ണ്ടാ​ക്കി​യ​ത്.

മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യ​തോ​ടെ അ​ട്ട​പ്പാ​ടി മേ​ഖ​ല ഇ​രു​ട്ടി​ലാ​യി. മൂ​ന്ന് ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധ​മി​ല്ല. പ​ല​യി​ട​ത്തും വ​ൻ​മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ വീ​ണ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ക​ണ്ണൂ​രി​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത നാ​ശ​മു​ണ്ടാ​ക്കി. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ക​ര​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​ത് വെ​ള്ള​പ്പൊ​ക്ക ഭീ​തി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 15 കു​ടും​ബ​ങ്ങ​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ടം സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും മ​ഴ ശ​ക്ത​മാ​ണ്. ഇ​വി​ടെ നി​ന്നും എ​ണ്ണൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.