സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ര​ണ്ട് മ​ന്ത്രി​മാ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, October 29, 2020 1:51 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ശി​വ​ശ​ങ്ക​റി​നു മാ​ത്ര​മ​ല്ല ര​ണ്ടു മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ര​ണ്ടു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു​കൂ​ടി​യാ​ണ് താ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​റി​ല്‍​നി​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​വ​രും. അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യാം അ​ത് കൊ​ണ്ട് താ​ന്‍ തെ​ളി​വ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വോ​ടു​കൂ​ടി​യാ​ണ് ത​ട്ടി​പ്പു​ക​ളെ​ല്ലാം ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങി. ഇ​ത് നി​ഷേ​ധി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കു​മോ​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.