ട്രംപോ ബൈഡനോ? അമേരിക്കൻ തെരഞ്ഞെടുപ്പിന് ഇനി നാലു ദിനങ്ങൾ കൂടി മാത്രം
Friday, October 30, 2020 7:58 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യെ ഇ​നി ആ​ര് ന​യി​ക്കും? ട്രം​പി​ന് ര​ണ്ടാം​മൂ​ഴം ല​ഭി​ക്കു​മോ? ട്രം​പ് വി​രു​ദ്ധ​ത ജോ ​ബൈ​ഡ​ന് വി​ജ​യ​പാ​ത തെ​ളി​ക്കു​മോ?... ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാ​മു​ള്ള ഉ​ത്ത​ര​ത്തി​ലേ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​നി നാ​ല് ദി​ന​ങ്ങ​ൾ കൂ​ടി മാ​ത്രം. ന​വം​ബ​ർ മൂ​ന്നി​നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

നി​ല​വി​ൽ ഇ​തു​വ​രെ ഏ​ഴു​കോ​ടി​യി​ല​ധി​കം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു​വെ​ന്നാ​ണ് വി​വ​രം. കോ​വി​ഡ് ബാ​ധ​മൂ​ലാ​ണ് ഏ​റെ​പ്പേ​രും ഏ​ർ​ലി വോ​ട്ടിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ട്രം​പ് ഭ​ര​ണ​കൂ​ടം പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് ബൈ​ഡ​നും ഡെ​മോ​ക്രാ​റ്റു​ക​ളും ഉ​ന്ന​യി​ക്കു​ന്പോ​ൾ അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഭ​ര​ണ​മാ​യി​രു​ന്നു ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​ത് എ​ന്ന മ​റു​വാ​ദ​മാ​ണ് ട്രം​പും കൂ​ട്ട​രും ഉ​യ​ർ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.