സ​ഹ​പാ​ഠി​യു​ടെ ഓ​ർ​മ​ക്കാ​യി വി​ദ്യാ​ല​യ​ത്തി​ന് കു​ടി​വെ​ള്ള​മൊ​രു​ക്കി കൂ​ട്ടു​കാ​ർ
Tuesday, August 12, 2025 7:10 AM IST
ക​രു​വാ​ര​കു​ണ്ട് :വേ​ർ​പി​രി​ഞ്ഞ സ​തീ​ർ​ഥ്യ​യു​ടെ നോ​വോ​ർ​മ ഒ​രി​ക്ക​ലും വ​റ്റാ​തി​രി​ക്കാ​ൻ മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന് കു​ടി​വെ​ള്ള സൗ​ക​ര്യ​മൊ​രു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ.

ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2008-2010 പ്ല​സ്ടു ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ സ​ഹ​പാ​ഠി​യു​ടെ ഓ​ർ​മ​യ്ക്കാ​യി കു​ട്ടി​ക​ൾ​ക്ക് കു​ടി​ക്കാ​നാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ഇ​വ​രു​ടെ കൂ​ട്ടു​കാ​രി​യാ​യി​രു​ന്ന ഏ​യ്ഞ്ച​ലാ​ണ് വി​ട​പ​റ​ഞ്ഞ​ത്.

സ്കൂ​ൾ പ​ഠ​ന കാ​ല​ത്തി​നു​ശേ​ഷം വീ​ണ്ടു​മു​ള്ള ഒ​ത്തു​കൂ​ട​ലി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും മി​ക​ച്ച പി​ന്തു​ണ​യും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്ന​വ​ളാ​യി​രു​ന്നു ഏ​യ്ഞ്ച​ൽ. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രും സ​ഹ​പാ​ഠി​ക​ളും ഏ​യ്ഞ്ച​ലി​നെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ രാ​ജ​ൻ ക​രു​വാ​ര​കു​ണ്ട്, റ​ഫീ​ഖ്, പി.​എ​ച്ച്. സു​ഹൈ​ൽ, സ​ഫ് വാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.