പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Tuesday, August 12, 2025 7:10 AM IST
നി​ല​ന്പൂ​ർ: കു​തി​ര​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. വ​ട​ക്കു​ന്പാ​ടം കൈ​പ്പ​ള്ളി ഹ​രീ​ഷി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്ന് മ​ണി​യോ​ടെ കു​തി​ര​പ്പു​ഴ​യു​ടെ വ​ട​ക്കു​പാ​ടം ഭാ​ഗ​ത്ത് കൂ​ട്ടു​ക്കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്പോ​ൾ കാ​ണാ​താ​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ച​ക്കാ​ല​ക്കു​ത്ത് ഭാ​ഗ​ത്താ​യി ഒ​ഴു​കി​പോ​കു​ന്ന​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തെ​ര​ച്ചി​ൽ നി​ർ​ത്തി പോ​യ​വ​ർ വീ​ണ്ടു​മെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും. ഫ​യ​ർ​ഫോ​ഴ്സ്, ഇ​ആ​ർ​എ​ഫ്, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.