നിലന്പൂർ:തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുന്ന രാജ്യവിരുദ്ധതക്കെതിരേ രാഹുൽഗാന്ധി തുടക്കം കുറിച്ച സമര പോരാട്ടത്തിന് പിന്തുണയുമായി നിലന്പൂർ മുനിസിപ്പൽ യൂത്ത് കോണ്ഗ്രസ് കാന്പയിന് തുടക്കം കുറിച്ചു.
ജില്ലാ യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് പി. നിധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം വി.എ. കരീം,ഡിസിസി അംഗം എ. ഗോപിനാഥ്, മുനിസിപ്പൽ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സൈഫു ഏനാന്തി,ടി.എം.എസ്. ആസിഫ്, എം.കെ. ബാലകൃഷ്ണൻ, അബ്ദുള്ള വലഞ്ചിറ, ഹാഷിം ബാബു, പി.കെ. ഉമ്മർ, പാർവീസ് ചന്തക്കുന്ന്, കളത്തുന്പടി മുസ്തഫ, ഫിറോസ് മയ്യന്താന്നി തുടങ്ങിയവർ പ്രസംഗിച്ചു.യുസുഫ് കാളിമഠത്തിൽ, വി.പി. ഫർഹാൻ, ശ്രീജ ചന്ദ്രൻ, കുഞ്ഞു മൂർക്കൻ, ഷേർലി, ഷിബു പുത്തൻവീട്ടിൽ, ഷഫീക്ക് മണലോടി, ഷാജഹാൻ ചന്തക്കുന്ന്, ബാവ വല്ലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.