മ​സ്ജി​ദി​ന്‍റെ നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ന്ന് പ​ണം ക​വ​ർ​ന്നു
Wednesday, August 13, 2025 7:43 AM IST
നി​ല​ന്പൂ​ർ: ചെ​ട്ടി​യ​ങ്ങാ​ടി സു​ന്നി ജു​മാ മ​സ്ജി​ദി​ന്‍റെ നേ​ർ​ച്ച പെ​ട്ടി​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. ഇ​ന്ന​ലെ രാ​വി​ലെ 10.15 ഓ​ടെ ഉ​സ്താ​ദു​മാ​ർ ഏ​നാ​ന്തി മ​സ്ജി​ദി​ൽ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. നേ​ർ​ച്ച​പെ​ട്ടി സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് നി​ന്ന് കൊ​ണ്ടു​പോ​യി കു​ത്തി തു​റ​ന്ന് പ​ണം ക​വ​ർ​ന്ന് പെ​ട്ടി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മ​സ്ജി​ദി​ലെ സി​സി​ടി​വി​യി​ൽ യു​വാ​വാ​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 10,000 ത്തി​ൽ കു​റ​യാ​ത്ത തു​ക ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. ര​ണ്ട് മാ​സം മു​ന്പാ​ണ് അ​വ​സാ​ന​മാ​യി നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ന്ന​ത്. ഇ​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. മ​സ്ജി​ദ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷെ​രീ​ഫ് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.