മഞ്ചേരി: ജനാധിപത്യ കലാസാഹിത്യ വേദി ജില്ലാ പ്രവർത്തക സ്നേഹ സംഗമം മഞ്ചേരിയിൽ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ പി.കെ. സത്യപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സംഘടന മാർഗരേഖ അവതരിപ്പിച്ചു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയകുമാർ, ഹുസൈൻ വല്ലാഞ്ചിറ, സംസ്ഥാന കോ ഓർഡിനേറ്റർ സുൽഫീക്കർ വാഴക്കാട്, എഴുത്തുകാരൻ ശ്രീധരൻ പൊറക്കാട്, സലാം എടവണ്ണ, കവിത, പി.ടി. യൂസുഫ്, ചന്ദ്രൻ എം.പി. മുണ്ടുമുഴി, പത്മപ്രവീണ് കോട്ടയ്ക്കൽ, എ.കെ.എം. കുട്ടി, ജലീൽ കരുവാരക്കുണ്ട്, സിദീഖ് ആമയൂർ, അബ്ദുൾ ഹമീദ് കരിന്പുലാക്കൽ, ജുമൈല വരിക്കോടൻ, സി.കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.