അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, August 12, 2025 7:10 AM IST
മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള​ക​ലാ അ​ക്കാ​ഡ​മി സാ​ഹി​ത്യ​കൃ​തി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 2021, 2022, 2023 വ​ർ​ഷ​ത്തെ കൃ​തി​ക​ളാ​ണ് അ​വാ​ർ​ഡി​നാ​യി ക്ഷ​ണി​ച്ചി​രു​ന്ന​ത്.

മാ​പ്പി​ള​ക​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹി​ത്യ, ച​രി​ത്ര, പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്. 2021 വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് "ന​വോ​ഥാ​ന​വും ശ്രാ​വ്യ​ക​ല​ക​ളും’ എ​ന്ന ഡോ. ​പി.​ടി. നൗ​ഫ​ൽ എ​ഴു​തി​യ പ​ഠ​ന​ത്തി​നാ​ണ്. 2022-ലെ ​അ​വാ​ർ​ഡ് ഒ.​എം. ക​രു​വാ​ര​കു​ണ്ട് ര​ചി​ച്ച "ഇ​ശ​ൽ രാ​മാ​യ​ണം’ കാ​വ്യ​കൃ​തി​ക്കും 2023ലെ ​അ​വാ​ർ​ഡ് "മ​ല​യാ​ള സൂ​ഫി ക​വി​ത’ എ​ന്ന പേ​രി​ലു​ള്ള ഡോ. ​മു​ന​വ​ർ ഹാ​നി​ഹ് എ​ഴു​തി​യ പ​ഠ​ന കൃ​തി​യ്ക്കു​മാ​ണ്.

പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ൻ, ഡോ. ​പി.​പി. അ​ബ്ദു​ൾ റ​സാ​ഖ്, പ​ക്ക​ർ പ​ന്നൂ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ജൂ​റി​യാ​ണ് കൃ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗി​ഫ്റ്റ് വൗ​ച്ച​റും കാ​ഷ് പ്രൈ​സും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക.