ആ​റ​ൻ​മു​ള വ​ള്ള​സ​ദ്യ​യും ക്ഷേ​ത്ര​ദ​ർ​ശ​ന​വും നടത്താൻ അവസരമൊരുക്കി കെ​എ​സ്ആ​ർ​ടി​സി
Wednesday, August 13, 2025 7:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ശ​സ്ത​മാ​യ ആ​റ​ൻ​മു​ള വ​ള്ള​സ​ദ്യ​യും പ​ഞ്ച​പാ​ണ്ഡ​വ ക്ഷേ​ത്ര ദ​ർ​ശ​ന​വും ചേ​ർ​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ 26ന് ​യാ​ത്ര തു​ട​ങ്ങും. പ​ള്ളി​യോ​ട​ങ്ങ​ൾ ക​ണ്ട് ആ​റ​ൻ​മു​ള വ​ള്ള​സ​ദ്യ ക​ഴി​ച്ച് ആ​റ​ൻ​മു​ള ക​ണ്ണാ​ടി ഉ​ണ്ടാ​ക്കു​ന്ന​തും പ​ഞ്ച​പാ​ണ്ഡ​വ​ർ ആ​രാ​ധി​ച്ചി​രു​ന്ന വി​ഗ്ര​ഹ​ങ്ങ​ൾ, പ്ര​തി​ഷ്ഠി​ച്ച പാ​ണ്ഡ​വ ക്ഷേ​ത്ര​ങ്ങ​ളും ക​ണ്ട് യാ​ത്ര ചെ​യ്യാം. 26ന് ​രാ​ത്രി എ​ട്ടി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടും.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​ണ് ഈ ​ദി​വ​സ​ത്തി​ൽ സീ​റ്റ് ല​ഭി​ക്കു​ക. സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ 7560858046 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. യാ​ത്രാ​നി​ര​ക്ക് വ​ള്ള​സ​ദ്യ ഉ​ൾ​പ്പെ​ടെ 1810 രൂ​പ.