മലപ്പുറം: മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പ്രധാന വേദിയിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലയിലെ എട്ട് മണ്ഡലങ്ങളിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ വരുന്ന 25 സബ് സെന്ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ഓണ്ലൈനായി നിർവഹിച്ചു. തവനൂർ മണ്ഡലത്തിലെ വട്ടംകുളം, കാലടി, തൃപ്രങ്ങോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള കുറ്റിപ്പാല, കണ്ടനകം, കടുങ്ങപുരം സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പരിപാടിയിൽ കെ.ടി. ജലീൽ എംഎൽഎ അധ്യക്ഷനായിരുന്നു.
മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി, പാങ്ങ് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള ആലിങ്ങൽ, പഴമള്ളൂർ സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു. വണ്ടൂർ മണ്ഡലത്തിലെ തിരുവാലി, മന്പാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലുള്ള നടുവത്ത്, പന്തലിങ്ങൽ സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
നിലന്പൂർ മണ്ഡലത്തിലെ അമരന്പലം, കരുളായി, നിലന്പൂർ, എടക്കര, മൂത്തേടം, പോത്തുകൽ, വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ വരുന്ന ഉപ്പുവള്ളി, പൊട്ടിക്കല്ല്, മണ്ടൻമൂഴി, പയ്യന്പള്ളി, പാലേമാട്, പാർലി, ചെമ്മന്തിട്ട, കൽക്കുളം, ഉപ്പട, മണിമൂളി സബ് സെന്ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഏറനാട് മണ്ഡലത്തിന് കീഴിലുള്ള എടവണ്ണ, ചാത്തല്ലൂർ, കാവനൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ വരുന്ന കുണ്ടുതോട്, ഒതായി, വാക്കല്ലൂർ സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. പി.കെ. ബഷീർ എംഎൽഎ അധ്യക്ഷനായിരുന്നു.
വേങ്ങര മണ്ഡലത്തിലെ ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ഇരിങ്ങല്ലൂർ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമായി. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേലേന്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കാക്കഞ്ചേരി സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമായി. കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുതുവല്ലൂർ, അരൂർ, വലിയ പറന്പ് സബ് സെന്ററുകൾ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി മാറി.