മഞ്ചേരി: മഞ്ചേരി കഐഎച്ച്എം യൂണിറ്റി വനിതാ കോളജിന്റെ നാക് എ ഗ്രേഡ് നേട്ടം സ്പെക്ടക്കിൾ 2025 എന്ന പേരിൽ ആഘോഷിച്ചു. കോളജിൽ നടന്ന പരിപാടി ഗവേണിംഗ് ബോഡി പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ പ്രഫ. ഡോ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, മാനേജർ ഒ. അബ്ദുൾ അലി, ഇംഗ്ലീഷ് വിഭാഗം മേധാവിയും നാക് കോ-ഓർഡിനേറ്ററുമായ ഡോ. എ.കെ. ഷാഹിന മോൾ, മുഹമ്മദ് എന്ന നാണി, മുൻ പ്രിൻസിപ്പൽമാരായ ഡോ. പക്രുട്ടി, ഡോ. പി.എൻ. അബ്ദുറഹ്മാൻ, ഡോ.പി. മുഹമ്മദ്, മാനേജ്മെന്റ് കമ്മിറ്റി അംഗം എൻ.ടി. അബ്ദുൾ ഹക്കീം, മുൻ ഐക്യുഎസി അംഗവും റിട്ടയേർഡ് ഫാക്കൽറ്റിയുമായ ഡോ. റാഹിബ്, ഡോ. എ. ഉസ്മാൻ, ഡോ. എ. ഷബീർ മോൻ, അലുമ്നി പ്രതിനിധി ഡോ. ഹിമ്ന, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. യു. ഹാരിസ്, എൻ.ടി.എസ്. പ്രതിനിധി ആദം താനാരി, വൈസ് ചെയർപേഴ്സണ് കെ ടി ഷഹാന ഷെറിൻ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.അബ്ദുൾ റഊഫ് എന്നിവർ പ്രസംഗിച്ചു.
നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക- അനധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.