കൊളക്കാട്: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് പേരാവൂർ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്ന് ശേഖരിച്ച് ചെമ്പ്, ഓട് തുടങ്ങിയ വസ്തുക്കൾ തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾക്ക് കൈമാറി.
ഫൊറോന വികാരി ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, കത്തോലിക്ക കോൺഗ്രസ് ഫൊറോനാ ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം, മേഖലാ പ്രസിഡന്റ് ജോർജ് കാനാട്ട്, കത്തോലിക്ക കോൺഗ്രസ് ഫൊറോന ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് അതിരൂപതാ ഭാരവാഹികളായ ജിമ്മി അയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൾ, ബെന്നിച്ചൻ മഠത്തിനകം തുടങ്ങിയവർക്ക് കൈമാറി.
ഉളിക്കൽ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമയുടെ നിർമാണത്തിനായി ഓട്ടുപാത്രങ്ങൾ ശേഖരിക്കുന്നതിന്റെ നെല്ലിക്കാംപൊയിൽ ഫൊറോനതല ഉദ്ഘാടനം വികാരി ഫാ. ജോസഫ് കാവനാടി നിർവഹിച്ചു.
തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കളരിക്കൽ, ജിമ്മി ഐയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, സ്കറിയ വലിയമറ്റം, ലിസി കല്ലട, മേരിക്കുട്ടി ബെന്നി, ജോയി മണ്ണാപറമ്പിൽ, ജയിംസ് മന്നാകുളത്തിൽ, ബിനോയി കൂനിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.