ചെറുപുഴ: മഹിളാ കോൺഗ്രസ് മണ്ഡലംതല കാമ്പയിൻ ചെറുപുഴയിൽ നടന്നു. പാടിയോട്ടുചാൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കാമ്പയിന്റെ ഉദ്ഘാടനം ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ നിർവഹിച്ചു. ചെറുപുഴ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലളിതാ ബാബു അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉഷ അരവിന്ദ്, അത്തായി പദ്മിനി, ഇ.പി. ശ്യാമള, ഉഷ മുരളി, കെ.കെ. സുരേഷ് കുമാർ, തങ്കച്ചൻ കാവാലം, എ. ബാലകൃഷ്ണൻ, ജോയിസി ഷാജി, മിനി വേണുഗോപാൽ, സബീന, കെ. കോമളവല്ലി, ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ, സലീം തേക്കാട്ടിൽ, പി.പി. ബാലകൃഷ്ണൻ, റോജി ബെന്നി, പ്രണവ് കരേള എന്നിവർ പ്രസംഗിച്ചു.