പ്ര​തി​ഷേ​ധ നി​ല്പുസ​മ​ര​വു​മാ​യി കെ​സി​വൈ​എം
Wednesday, August 13, 2025 2:08 AM IST
ത​ല​ശേ​രി: രാ​ജ്യ​ത്ത് ക്രൈ​സ്ത​വ സ​ന്യ​സ്ത​ർ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾക്കുമെ​തി​രെ​നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എം-എ​സ്എം ​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി​യി​ൽ നി​ല്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. നാ​നാ​ജാ​തി മ​ത​സ്ഥ​ർ​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച സ​മ​ർ​പ്പി​ത​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ച്ചായിരുന്നു സമരം.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​പി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌‌​ട​ർ ഫാ. ​അ​ഖി​ൽ മാ​ത്യു മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ, വൈ​സ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, സോ​ന ച​വ​ണി​യാ​ങ്ക​ൽ, എ​ഡ്വി​ൻ തെ​ക്കേ​മു​റി, അ​ഞ്ജു വ​രി​ക്കാ​നി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.