നാ​ട​ൻ തോ​ക്ക്: പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Thursday, August 14, 2025 12:59 AM IST
പ​യ്യാ​വൂ​ര്‍: വീ​ട്ടി​ല്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച നാ​ട​ന്‍ തോ​ക്കും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങി. കാ​ഞ്ഞി​ര​ക്കൊ​ല്ലി കു​ട്ടി​മാ​വ് ന​ഗ​റി​ലെ ച​പ്പി​ലി​വീ​ട്ടി​ല്‍ ബാ​ബു (55) വാ​ണ് ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ 29ന് ​രാ​ത്രി 8.30ന് ​പ​യ്യാ​വൂ​ര്‍ പോ​ലീ​സ് ബാ​ബു​വി​ന്‍റെ ന​ട​ത്തി​യ റെ​യി​ഡി​ലാ​ണ് ഒ​രു നാ​ട​ന്‍​തോ​ക്കും, അ​തി​ല്‍ നി​റ​യ്ക്കു​വാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ​ത്.

പ്ര​തി ബാ​ബു​വി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ൾ ജാ​മ്യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ കോ​ട​തി നി​ര​സി​ച്ച​തോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി ബാ​ബു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു.