റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം
Wednesday, August 13, 2025 10:18 PM IST
കൂ​ത്തു​പ​റ​മ്പ്: മൂ​ന്നാം​പീ​ടി​ക​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മൂ​ന്നാം​പീ​ടി​ക റാ​സി​ലെ ആ​മി​നയാ​ണ് (58) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ലെ സ​ഹോ​ദ​രി റ​സി​യ​യു​ടെ മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​ര​വെ​യാ​ണ് അ​പ​ക​ടം.

ബം​ഗ​ളൂ​രു ബ​സി​ൽ നി​ന്നും സ​ഹോ​ദ​രി റ​സി​യ​യോ​ടൊ​പ്പം മൂ​ന്നാം​പീ​ടി​ക​യി​ൽ ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട ദൃ​ശ്യം സ​മീ​പ​ത്തെ സി​സി​ടി​വി യി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​മി​ന​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കാ​ദ​ർ. മ​ക​ൻ: സ​മീ​ർ (ബം​ഗ​ളൂ​രു).