‘സ്റ്റെം ​അ​റ്റ് സ്കൂ​ൾ' ര​ണ്ടാം​ഘ​ട്ടം പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 12, 2025 1:16 AM IST
പ​യ്യാ​വൂ​ർ: മ​ട​മ്പം പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സൃ​ഷ്ടി റോ​ബോ​ട്ടി​ക്സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജീ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ക്കാ​ദ​മി​ക് പ്രോ​ജ​ക്ടാ​യ സ്റ്റെം ​അ​റ്റ് സ്‌​കൂ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി. ഒ​മ്പ​താം ക്ലാ​സി​ലെ 22 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​യ റോ​ബോ​ട്ടി​ക്സ്, കോ​ഡിം​ഗ് എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

സ്റ്റെം ​അ​റ്റ് സ്കൂ​ൾ കോ-ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി​മ കൃ​ഷ്ണ​ൻ, സ്റ്റെം ​മെ​ന്‍റ​ർ അ​ക്ഷ​യ സി​ബി, മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​റ്റ​ൽ ടി​ങ്ക​റിം​ഗ് ലാ​ബ് ഇ​ൻ​സ്ട്ര​ക്ട​ർ  രേ​ഷ്‌​മി ബ​ഞ്ച​മി​ൻ എ​ന്നി​വ​ർ ടെ​ക്നി​ക്ക​ൽ സെ​ക്ഷ​ന് നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശീ​ല​നം നേ​ടി​യ 13 സ്റ്റെം ​മെ​ൻ​ഡേ​ഴ്സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ർ​ഡി​നോ കി​റ്റ് ഉ​പ​യോ​ഗി​ച്ച് സി​മ്പി​ൾ എ​ൽ​ഇ​ഡി, മ​ൾ​ട്ടി​പ്പി​ൾ എ​ൽ​ഇ​ഡി, ട്രാ​ഫി​ക് ലൈ​റ്റ്, ബ​സ​ർ സെ​ൻ​സ​ർ  തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു. സൃ​ഷ്ടി റോ​ബോ​ട്ടി​ക്സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജീ​സ് സി​ഇ​ഒ സു​നി​ൽ പോ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ സം​വാ​ദം ന‌​ട​ത്തി. പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ലെ സ്റ്റെം ​ല​ബോ​റ​ട്ട​റി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​സി. ജെ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റെം ​അ​റ്റ് സ്കൂ​ൾ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഫാ​ത്തി​മ​ത്തു​ൽ സു​ഹ​റ നേ​തൃ​ത്വം ന​ൽ​കി.