"ട്രീ​ബ്യൂ​ട്ട്' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 13, 2025 2:08 AM IST
ക​ണ്ണൂ​ർ: പ്ര​കൃ​തി​യോ​ടു മ​നു​ഷ്യ​ൻ കാ​ണി​ച്ച ക്രൂ​ര​ത പ്ര​കൃ​തി തി​രി​ച്ചു കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ മ​നു​ഷ്യ​ൻ ഇ​ന്നു ഭൂ​മു​ഖ​ത്തു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. കേ​ര​ള​ത്തി​ലു​ട​നീ​ളം ഒ​രു​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പ​രി​പാ​ലി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യു​ള്ള സ്റ്റോ​റീ​സി​ന്‍റെ "ട്രീ​ബ്യൂ​ട്ട്' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം കെ.​വി. സു​മേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സ്റ്റോ​റീ​സ് സി​ഇ​ഒ സ​ഹീ​ർ. കെ.​പി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മേ​ജ​ർ മ​നേ​ഷ്, ഷ​മീ​മ, ആ​ർ​ക്കി​ടെ​ക്‌​ട് സ​ജോ ജോ​സ​ഫ്, ഇ​മ്രാ​ൻ, ഫി​റോ​സ് ലാ​ൽ, മ​ഹേ​ഷ്, ഫൈ​സ​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്, ജോ​ബി ജോ​സ​ഫ്, ശ​ബാ​ബ്, അ​ഖി​ൽ മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​രം ന​ടാ​ൻ സ്ഥ​ല​മു​ള്ള​വ​ർ​ക്കും ര​ക്ഷാ​ധി​കാ​രി​യാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും www.treebute.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.