ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി ദൗ​ത്യ​ത്തി​ൽ ഒ​രാ​ന​യെ കൂ​ടി കാ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചു
Wednesday, August 13, 2025 2:08 AM IST
ഇ​രി​ട്ടി: ഓ​പ്പ​റേ​ഷ​ൻ ഗ​ജ​മു​ക്തി ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ര​ണ്ടാം ദി​വ​സം ഒ​രു കൊ​മ്പ​നെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. ആ​റ​ളം ഫാം ​ര​ണ്ടാം ബ്ലോ​ക്ക് ഭാ​ഗ​ത്തു​നി​ന്നും മോ​ഴ​യ​ന​യെ ഡ്രൈ​വിം​ഗ് ടീം ​ട്രാ​ക്ക് ചെ​യ്ത് തു​ര​ത്താ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും മൊ​ഴ​യാ​ന പൊ​ട്ടി​യ മ​ല ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു പോ​യി. തു​ട​ർ​ന്ന് ടി​ആ​ർ​ഡി​എം ഏ​രി​യ​യി​ൽ​പ്പെ​ട്ട ബ്ലോ​ക്ക് 13 ഓ​ട​ച്ചാ​ൽ ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ച ഒ​രു കൊ​മ്പ​നെ പു​തു​താ​യി നി​ർ​മി​ച്ച ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ് ക​ട​ത്തി ഉ​രു​പ്പു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​വി​ട്ടു.

ദൗ​ത്യ സം​ഘ​ത്തി​ൽ കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ നി​തി​ൻ ലാ​ൽ, ആ​റ​ളം അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 35 ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​രും, 10 ആ​റ​ളം ഫാം ​ജീ​വ​ന​ക്കാ​രും ഇ​രി​ട്ടി താ​ലൂ​ക്ക് റ​വ​ന്യൂ, ആ​റ​ളം പോ​ലീ​സ്, ആ​റ​ളം ഫാം ​മെ​ഡി​ക്ക​ൽ എ​ന്നി​വ​രും ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.