വോ​ളി​ബോ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, August 14, 2025 12:59 AM IST
ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് ഈ​ന്തും​ക​രി പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് വോ​ളി​ബോ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു. കേ​ര​ളാ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ട് വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ നെ​റ്റ്, മൂ​ന്ന് ബോ​ളു​ക​ൾ, ഏ​ഴ് ജ​ഴ്സി, ഏ​ഴു ബൂ​ട്ടു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഈ​ന്തും​ക​രി വാ​ർ​ഡ്‌ മെം​ബ​ർ എ ​വ​ൺ ജോ​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി എ​സ്എ​ച്ച്ഒ കെ.​ജെ. വി​നോ​യ് കി​റ്റ് ഈ​ന്തും​ക​രി പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് കൈ​മാ​റി.