ഇരിട്ടി: വോട്ടർ പട്ടികയിലെ ക്രമകേടിനെതിരേ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദ്ദനൻ, പി.എ. നസീർ, വി.ടി. തോമസ്, കെ. വേലായുധൻ, ഡെയ്സി മാണി, തോമസ് വർഗീസ്, പി.വി. മോഹനൻ, കെ വി പവിത്രൻ തുടങ്ങിയവർ നേതൃത്വം നല്കി.
ഉളിക്കല്ലിലിൽ ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉളിക്കൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എ.ജെ. ജോസഫ്, നേതാക്കളായ ചാക്കോ പാലക്കലോടി, ബേബി തോലാനി, ജോജി വർഗീസ്, ടോമി ജോസഫ്, ഇ.കെ. കുര്യൻ, കെ.കെ. ഷഫീഖ്, കുര്യാക്കോസ് മണപ്പാടം, ജോസ് പൂമല, ലിസമ്മ ബാബു തുടങ്ങിയവർ നേതൃത്വം നല്കി. തുടർന്ന് നടന്ന പ്രതിഷേധയോഗം കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു.
പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ പി.സി. രാമകൃഷ്ണൻ, ബൈജു വർഗീസ്, സി.ജെ. മാത്യു, സന്തോഷ് ജോസഫ് മണ്ണാർകുളം, ഷഫീർ ചെക്ക്യാട്ട്, ജോയി വേളുപുഴ, ജോസ് നടപ്പുറം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നല്കി.
മട്ടന്നൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ഭവൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്നു നടന്ന യോഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ആർ. ഭാസ്കരൻ, എ.കെ. രാജേഷ്, ടി.വി. രവീന്ദ്രൻ, ഒ.കെ. പ്രസാദ്, ആർ.കെ. നവീൻ കുമാർ, കെ.വി. ജയചന്ദ്രൻ, ജിതിൻ കൊളപ്പ തുടങ്ങിയവർ നേതൃത്വം നൽകി.