ലൈ​ഫ് മി​ഷ​നിലൂടെ നാ​ല​ര ല​ക്ഷ​ത്തി​ലേ​റെ വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി: മു​ഖ്യ​മ​ന്ത്രി
Tuesday, August 12, 2025 1:16 AM IST
ക​ണ്ണൂ​ർ: സ്വ​ന്തം വീ​ട് സ്വ​പ്നം മാ​ത്ര​മാ​യി കൊ​ണ്ടു​ന​ട​ന്ന സം​സ്ഥാ​ന​ത്തെ 4,57,055 കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്വ​ന്ത​മാ​യൊ​രു വീ​ട് ന​ല്കു​ന്ന​തി​ന് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

വേ​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​യ 50 വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ലൈ​ഫ് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തു​ന്ന​ത് അ​റി​യി​ച്ചി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ ഇ​ത് അം​ഗീ​ക​രി​ക്കു​ക​യും പി​ന്നീ​ട് വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ ലോ​ഗോ വ​യ്ക്ക​ണ​മെ​ന്നു​ള്‍​പ്പെ​ടെ നി​ബ​ന്ധ​ന​ക​ള്‍ വ​യ്ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​യ 4.5 ല​ക്ഷം വീ​ടു​ക​ളു​ടെ മു​ന്നി​ല്‍ ലോ​ഗോ വ​ച്ച് കു​ടും​ബ​ങ്ങ​ളു​ടെ അ​ഭി​മാ​ന ബോ​ധ​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ലോ​ഗോ അം​ഗീ​ക​രി​ക്കാ​തെ പ​ണം ത​രി​ല്ലെ​ന്ന നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങാ​നോ പ​ദ്ധ​തി മു​ട​ക്കു​ന്ന​തി​നോ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ലി​യ പ​ങ്കാ​ണ് ലൈ​ഫ് പ​ദ്ധ​തി​യു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ല്‍ വ​ഹി​ക്കു​ന്ന​ത്. അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം പ്ര​ഖ്യാ​പ​നം ന​വം​ബ​ര്‍ ഒ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കെ ഈ ​നേ​ട്ടം കൈ​വ​രി​ക്കുന്ന​തി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത രാ​ജ്യ​ത്തെ ആ​ദ്യ സം​സ്ഥാ​ന മാ​യി കേ​ര​ളം മാ​റും. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന വ​ഹി​ക്കു​ന്ന പ​ങ്ക് സ്തു​ത്യ​ര്‍​ഹമാ​ണ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട് ജ​ന​ങ്ങ​ളും ന​ല്ല രീ​തി​യി​ലാ​ണ് പ്ര​തി​ക​രി ക്കു​ന്ന​ത്. ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​വും നാം ​ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്ത് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ദൗ​ത്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള താ​ക്കോ​ല്‍ മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ല്‍ കൈ​മാ​റി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.