മേ​ഖ​ലാ ക​ൺവ​ൻ​ഷ​നും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും നടത്തി
Wednesday, August 13, 2025 2:08 AM IST
ചെ​റു​പു​ഴ: കേ​ര​ളാ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ചെ​റു​പു​ഴ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​നും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു. ചെ​റു​പു​ഴ മേ​ഖ​ലാ ഓ​ഫീ​സി​ൽ യു​ഡി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ഡി കാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. ചെ​റു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വെ​ള്ള​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ൻ​സ് മാ​ത്യു, ജി​ജി ചാ​ക്കോ, സി​നു അ​രീ​ക്ക​ൽ, ഷി​ജു തോ​ട്ടി​ങ്ക​ൽ, കെ.​എം. ഗോ​പി തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.