ഗോ​വി​ന്ദ​ൻ ക​ണ്ണ​പു​ര​ത്തി​ന് പു​ര​സ്കാ​രം
Wednesday, August 13, 2025 2:08 AM IST
ക​ണ്ണൂ​ർ: സി.​കെ. പ​ണി​ക്ക​ർ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ വൈ​ഖ​രി പു​ര​സ്കാ​രം ചി​ത്ര​കാ​ര​ൻ ഗോ​വി​ന്ദ​ൻ ക​ണ്ണ​പു​ര​ത്തി​ന്. 10001 രൂ​പ​യും പ്ര​ശം​സാ പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. ‌നാ​ട​ക രം​ഗ സ​ജ്ജീ​ക​ര​ണം, മേ​ക്ക​പ്പ്, ചു​വ​രെ​ഴു​ത്ത് മേ​ഖ​ല​ക​ളി​ലും 60 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 15-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് ​ന‌​ട​ക്കു​ന്ന 23-ാമ​ത് സി.​കെ. പ​ണി​ക്ക​ർ ഭാ​ഗ​വ​ത​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞ​ങ്ങാ​ട് സി. ​രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​കാ​ഞ്ഞ​ങ്ങാ​ട് സി. ​രാ​മ​ച​ന്ദ്ര​ൻ, ലി​നി ക​രു​ൺ, സ​ദാ​ന​ന്ദ​ൻ അ​ന്പ​ല​പ്പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.‌