ആലക്കോട്: ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരേ ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോഷി കണ്ടത്തിൽ, ബിജു പുളിയൻതൊട്ടി, മണ്ഡലം പ്രസിഡന്റുമാരായ ബാബു പള്ളിപുറം, ജോയിച്ചൻ പള്ളിയാലിൽ, റോയി ചക്കാനിക്കുന്നേൽ, ഷാജി പാണംകുഴി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പറയൻകുഴി, ജിൻസ് മാത്യു, ജോജി കന്നിക്കാട്ട്, ഐസക്ക് മുണ്ടിയാക്കൽ, സിബിച്ചൻ കളപ്പുര, കെ.കെ. ചന്ദ്രൻ, ജോൺസൺ ചിറവയൽ, അപ്പുക്കുട്ടൻ സാമിമഠം എന്നിവർ പ്രസംഗിച്ചു.
നടുവിൽ: രാജ്യത്തെ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തപാൽവഴി അയച്ചുനൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം.
നടുവിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വി.എം. നന്ദകിഷോർ അധ്യക്ഷത വഹിച്ചു. ഷാജി പണക്കുഴി, അഖിൽ ജോസഫ്, അഭിജിത് മഠത്തിക്കുളം, അഭിജിത് അജയകുമാർ, അരുൺ മാത്യു, ശരത് കുമാർ, കെ.കെ. സനുഷ, അതുൽ നടുവിൽ, വിനോദ് നടുവിൽ, നിവേദ് നടുവിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പയ്യാവൂർ: പയ്യാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൈസക്കരി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ടി.പി. അഷ്റഫ് പ്രതിഷേധ പരിപടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആൽബിൻ മാത്യു അയ്യങ്കാനാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നിയാസ്, ആനീസ് നെട്ടനാനിയിൽ, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷന് കത്ത് അയച്ച് പ്രതിഷേധിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ദിലിൻ വിത്തൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള അധ്യക്ഷത വഹിച്ചു. എം.ബി. ബിൻരാജ്, പി. മിഥുൻ, എം. രാഹുൽ, അമൽ ശശീന്ദ്രൻ, ആൽബിൻ, അതുൽ റോയി എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. എം.എൻ. പൂമംഗലം ടി. ജനാർദ്ദനൻ, രജനി രമാനന്ദ്, എ.ഡി. സാബൂസ്, ഇ.ടി. രാജീവൻ, നൗഷാദ് ബ്ലാത്തൂർ, രാജീവൻ കപ്പച്ചേരി, എ.എൻ. ആന്തൂരാൻ, സി.വി. സോമനാഥൻ, രാഹുൽ വെച്ചിയോട്ട്, കെ. രമേശൻ, പി.എം. മാത്യു, സണ്ണി പോത്തനാംതടം, പി.ജെ. മാത്യു, പ്രമീള രാജൻ, ഇ. വിജയൻ, സജി ഓതറ, അഡ്വ. ടി.ആർ. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.