ഉ​ത്രാ​ട നാ​ളി​ൽ വ​ടം​വ​ലി മ​ത്സ​രം
Tuesday, August 12, 2025 1:16 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഉ​ത്ത​ര​മേ​ഖ​ലാ വ​ടം​വ​ലി മ​ത്സ​രം ഉ​ത്രാ​ട​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ നാ​ലി​ന് ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ലെ ക​ട്ട​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ജ​ന​റ​ൽ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ൾ, പെ​ൺ​കു​ട്ടി​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്ക് 15,001രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ര​ണ്ടാം സ​മ്മാ​ന​മാ​യി 10001 രൂ​പ‍​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 5001രൂ​പ​യും നാ​ലാം സ​മ്മാ​നം 3001 രൂ​പ​യും ന​ൽ​കും.

കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 5001 രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 3001 രൂ​പ കാ​ഷ് അ​വാ​ർ​ഡും മൂ​ന്നാം സ​മ്മാ​നം 1501 രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും. ക​ഴി​ഞ്ഞ 26 വ​ർ​ഷ​മാ​യി വൈ​എം​സി​എ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി വ​രു​ന്ന​താ​ണ് ഉ​ത്ത​ര​മേ​ഖ​ല വ​ടം​വ​ലി മ​ത്സ​രം. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. ഭാ​ര​വാ​ഹി​ക​ൾ: സാ​ബു ചാ​ണാ​ക്കാ​ട്ടി​ൽ-​ക​ൺ​വീ​ന​ർ, ടോ​ണി​സ് ജോ​ർ​ജ്, ജ​യ്സ​ൺ ഓ​ണം​കു​ളം -ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ. ‌ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: 9447482301, 9946582618, 9447852389