സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മോ​ക്ഡ്രി​ല്ലും
Tuesday, August 12, 2025 1:16 AM IST
ചെ​റു​പു​ഴ: പെ​രി​ങ്ങോം അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മേ​നി എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ൽ സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മോ​ക്ഡ്രി​ല്ലും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. പ്ര​സൂ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​സി. ഷെ​റി​ൽ ബാ​ബു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​വി​ശാ​ൽ, എ​സ്. അ​നു​രാ​ഗ്, ര​ഞ്ജി​ത് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. അ​പ​ക​ട​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് മു​ന്ന​നി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. സെ​ബാ​സ്റ്റ്യ​ൻ, സ​ജി പു​ളി​ക്ക​ലേ​ട​ത്ത്, എ​ൻ.​ജെ. വ​ർ​ഗീ​സ്, മ​ഞ്ജു മ​ധു, കെ.​ആ​ർ. ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.