എ​ട​ക്കാ​നം കേ​സി​ലെ ഒ​രു പ്ര​തി​ക്കെ​തി​രേ കാ​പ്പ
Thursday, August 14, 2025 12:59 AM IST
ഇ​രി​ട്ടി: എ​ട​ക്കാ​നം അ​ക്ര​മ​സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യ ഒ​രു പ്ര​തി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. എ​ട​ക്കാ​നം അ​ക്ര​മ​ക്കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ മു​ഴ​ക്കു​ന്ന് ഗു​ണ്ടി​ക​യി​ലെ കൈ​മ​ട​യ​ൻ ഹൗ​സി​ൽ അ​ക്ഷ​യ് (25)ക്കെ​തി​രേ​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലി​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത​ത്.

എ​ട​ക്കാ​നം ആ​ക്ര​മ​സം​ഭ​വ​ത്തി​ൽ മൂ​ന്നാം പ്ര​തി​യാ​യ അ​ക്ഷ​യ് ഈ ​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് റി​മാ​ൻ​ഡ​ലാ​ണ്. മു​ഴ​ക്കു​ന്ന് പോ​ലി​സ് ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ട​ക്കാ​നം അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ലു പേ​ർ​ക്കെ​തി​രേ​യാ​ണ് കാ​പ്പ ചു​മ​ത്തു​ന്ന​തി​നാ​യി പോ​ലി​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടു ന​ല്കി​യ​ത്. മ​റ്റു മൂ​ന്നു പേ​ർ​ക്കെ​തി​രേ​യും കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പോ​ലി​സ് ന​ല്കു​ന്ന സൂ​ച​ന.