ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ്‌ ഹൈസ്കൂ​ളി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Thursday, June 19, 2025 5:59 AM IST
ആ​ര്യ​ങ്കാ​വ് : വാ​യ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തും.വാ​യ​നാ​ദി​നമായ ഇന്ന് പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ അ​സം​ബ്ലി​യും ഭാ​ഷാ​പ്ര​തി​ജ്ഞ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.

തു​ട​ർ​ന്ന് 27വ​രെ ഒ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. 20ന് ഒ​രോ കു​ട്ടി​യേ​യും വാ​യ​ന​യി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "ഒ​രു ക്ലാ​സ്, ഒ​രു ലൈ​ബ്ര​റി" പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

23ന്സ്കൂ​ൾ ലൈ​ബ്ര​റി വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "എ​ന്‍റെ ഒ​രു പു​സ്ത​കം എ​ന്‍റെ വി​ദ്യാ​ല​യ​ത്തി​ന് " എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും സ്കൂ​ളി​ന് ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കും. 24ന് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രു​ടെ ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും 25, 26 തീ​യ​തി​ക​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളുംനടത്തും. 27ന് വി​ദ്യാ​ർ​ഥിക​ളു​ടെ മാ​താ​ക്ക​ളു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ ശേ​ഖ​രി​ച്ചും പു​സ്ത​ക വാ​യ​ന​യി​ലേ​ക്ക് അ​വ​രെ ന​യി​ക്കു​ന്ന​തു​മാ​യ അ​മ്മ വാ​യ​ന​യും ന​ട​ത്തും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി സ്കൂ​ൾ മാ​നേ​ജ​ർ ഫാ​.ഫി​ലി​പ്പ് ത​യ്യി​ൽ, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സ്, പിടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു, ഡീ​ക്ക​ൻ ജ​യ്ജി​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിക്കും. പ​രി​പാ​ടി​ക​ൾ​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫി​നൊ​പ്പം ഭാ​ഷാ​ധ്യാ​പ​ക​രാ​യ കാ​ഞ്ച​ന റോ​സ് മാ​ത്യു, സോ​ഫി​യ മ​രി​യ ജോ​സ​ഫ്, വി.കെ. റോ​യ് ,സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ അ​ഗ​സ്റ്റി​ൻ, അ​നി​ല ജി ​തോ​മ​സ്, സി​സ്റ്റ​ർ അ​ൽ​ഫോ​ൺ​സ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.