ചവറ : ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ വരവേൽപ്പ് നൽകി. വരവേൽപ്പ് 2025 എന്നപേരിൽ നടന്ന സ്കൂൾ തല പ്രവേശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.പി .സുധീഷ് കുമാർ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബീന ജയൻ ചടങ്ങിൽ അധ്യക്ഷയായി. എസ് എം സി ചെയർമാൻ ജയകുമാർ, പിടിഎ വൈസ് പ്രസിഡന്റ് ബിനൂപ് , ഹൈസ്കൂൾ പ്രഥമ അധ്യാപിക എലിസബത്ത് ഉമ്മൻ , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് ജെയിംസ് എസ് .വിൽസൺ , ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി എസ് .ലീല തുടങ്ങിയവർ പ്രസംഗിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ക്ലാസുകൾക്ക് സൗഹൃദ കോഡിനേറ്റർ ഷീജയും എൻഎസ്എസ് കോഡിനേറ്റർ സിനുവും നേതൃത്വം നൽകി.പുത്തൻതുറ അരയസേവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വരവേൽപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ ഷിനു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ് സുമേഷ് അധ്യക്ഷനായി. പ്രിൻസിപ്പിൾ എസ് .ഷംനാദ്, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് ജ്ഞാന ദാസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെജില , സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇൻ ചാർജ് റാണി എന്നിവർ പ്രസംഗിച്ചു.
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ക്ലാസുകൾ സൗഹൃദ കോഡിനേറ്റർ പി.സി. ജയ നയിച്ചു.പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എം .അജി ചടങ്ങിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്നൻ ഉണ്ണിത്താൻ, പഞ്ചായത്തംഗം അനീസ നിസാർ, പ്രിൻസിപ്പാൾ ജെ.റ്റി. ബിന്ദു, പന്മന മഞ്ചേഷ്, ഹൈസ്കൂൾ പ്രഥമ അധ്യാപിക ആർ. ഗംഗാദേവി , എം പി ടി എ പ്രസിഡന്റ് രാജി , എ .കെ. ആനന്ദ് കുമാർ, എം .ബുഷറ ബീവി, വി .പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ക്ലാസ് അധ്യാപിക പി. പ്രിൻസി നേതൃത്വം നൽകി.