തെന്മല ഇക്കോടൂറിസത്തിലെ നവീകരിച്ച മ്യൂസിക്കൽ ഫൗണ്ടന്‍റെ ട്രയൽ റൺ നടത്തി
Thursday, June 19, 2025 5:59 AM IST
തെ​ന്മ​ല : പു​തി​യ ഫോ​ർ​മേ​ഷ​നു​ക​ളും മ​റ്റും ചേ​ർ​ത്ത് കൂ​ടു​ത​ൽ ഭം​ഗി​യോ​ടെ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച് ലേ​സ​ർ വീ​ഡി​യോ വാ​ൾ അ​ക്വാ​സ്ക്രീ​ൻ അ​തി​ലു​ള്ള വീ​ഡി​യോ പ്രൊ​ജ​ക്ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സ​ത്തി​ലെ മ്യൂ​സി​ക്ക​ല്‍ ഫൗ​ണ്ട​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി.

പി.​എ​സ്. സു​പാ​ൽ എം​എ​ല്‍​എ, തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം സി​ഇ​ഒ ശ്രീ​ധ​ന്യാ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ട്ര​യ​ല്‍ റ​ണ്‍. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​രി​ക്കാ​ൻ ഉ​ള്ള ഗാ​ല​റി കൂ​ടു​ത​ലാ​യി 300 പേ​ർ​ക്ക് കൂ​ടി​യി​രി​ക്കാ​വു​ന്ന നി​ല​യി​ൽ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ർ ക​ർ​ട്ട​ൻ കൂ​ടു​ത​ൽ ആ​ക​ര്‍​ഷ​ക​വും മി​ക​വു​റ്റ​താ​ക്കി. മ്യൂ​സി​ക്ക​ൽ ഫൗ​ണ്ട​ന്‍റെ ​ക​വാ​ടം ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ടൂ​റി​സം വ​കു​പ്പി​ന്‍റെ ബ​ജ​റ്റി​ൽ നി​ന്നും ഒ​രു കോ​ടി 82 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന നി​ർ​മി​തി​കേ​ന്ദ്ര ംവ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​നം മു​ഖേ​ന​യാ​ണ് മ്യൂ​സി​ക്ക​ൽ പൗ​ഡ​ൻ സ്ഥാ​പി​ച്ചു​വ​രു​ന്ന​ത്. 25 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ഴ​യ ഫൗ​ണ്ട​ൻ പൂ​ർ​ണ​മാ​യി മാ​റ്റി ആ​ധു​നി​ക​വും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യു​മാ​ണ് പു​തി​യ ഫൗ​ണ്ട​ൻ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

വീ​ഡി​യോ ജ​ല​ത്തി​ൽ ത​ന്നെ കാ​ണാ​ൻ ക​ഴി​യു​ന്നു എ​ന്ന​തും ഇ​തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ് .വീ​ഡി​യോയോ​ടൊ​പ്പം ലേ​സ​ർ ഷോ​യും പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ ശ്ര​വ്യ അ​നു​ഭ​വ​മാ​യി​രി​ക്കും തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.