പഠനോപകരണ വിതരണത്തിലെ അഴിമതി: പഞ്ചായത്ത് അസി.സെക്രട്ടറിയെ ഉപരോധിച്ചു
Thursday, June 19, 2025 6:14 AM IST
കു​ണ്ട​റ : പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണം വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി​യെ ബി​ജെ​പിഅംഗങ്ങൾ ഉ​പ​രോ​ധി​ച്ചു.
അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വ്യാ​പ​ക​മാ​യ പ​ണ​പ്പി​രി​വ് ന​ട​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കാ​ട്ടി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിംങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പോ​സ്റ്റി​ട്ടി​രു​ന്നു.

കെ ​സ്മാ​ര്‍​ട്ടി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ കോ​പ്പി​യും പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന സിപിഎ​മ്മിലെ ​ത​ന്നെ അം​ഗം പോ​സ്റ്റ് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രാ​തി വി​ജി​ല​ന്‍​സി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് ബി​ജെ​പി യു​ടെ ആ​വ​ശ്യം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര ക​മ്മി​റ്റി കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും സെ​ക്ര​ട്ട​റി ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി മെ​മ്പ​ർ​മാ​ര്‍ ആ​രോ​പി​ച്ചു.

ഉ​പ​രോ​ധ സ​മ​രം പ​ഞ്ചാ​യ​ത്തം​ഗം ഇ​ട​വ​ട്ടം വി​നോ​ദ്ഉ​ദ്ഘാ​ട​നംചെ​യ്തു.അം​ഗ​ങ്ങ​ളാ​യ സു​നി​ല്‍​കു​മാ​ര്‍, ശ്രു​തി, ര​മ്യ,സ്വ​പ്ന, വി​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ഞ്ചാ​ലും​മൂ​ട് എ ​എ​സ് ഐ ​ശി​ഹാ​ബു​ദീന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാന്പ് ചെയ്തിരുന്നു .