ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Thursday, June 19, 2025 5:59 AM IST
കൊ​ട്ടാ​ര​ക്ക​ര : ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം കി​ഴ​ക്കേ​ക്ക​ര സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ട​കംപ​ള്ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സ്‌​പെ​ൻ​സ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ ഡ​യ​റ​ക്ട​ർ അ​ജി അ​ല​ക്സാ​ണ്ട​ർ കു​ട്ടി​ക​ൾ​ക്ക് ദീ​പി​ക ദി​ന​പ​ത്രം കൈ​മാ​റി. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​മി തോ​മ​സ് കു​ട്ടി​ക​ളി​ൽ വാ​യ​ന ശീ​ലം വ​ള​ർ​ന്നു വ​രേ​ണ്ട ആ​വ​ശ്യ​ക​ത​ക​ളെ​പ്പ​റ്റി പ്രസംഗിച്ചു.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ബി​ജി ഷാ​ജി, പിടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ​കു​ന്നി​ക്കോ​ട്, സ്പോ​ൺ​സ​ർ അ​ജി അ​ല​ക്സാ​ണ്ട​ർ (സ്പെ​ൻ​സ​ർ കോ​ളജ് ), ബ​ർ​സാ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് എ​ഴി​യ​ത്ത്, പ്രി​ൻ​സി​പ്പാ​ൾ ജോ​മി തോ​മ​സ്, ഷാ​ജി മാംവി​ള ,ദീ​പി​ക പു​ന​ലൂ​ർ സ​ർ​ക്കുലേ​ഷ​ൻ മാ​നേ​ജ​ർ വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.