പി.കെ. ത​മ്പി പ​ത്ര​പ്ര​വ​ർ​ത്ത​ന മൂ​ല്യ​ബോ​ധ​ത്തി​ന്‍റെ പ്ര​തീ​കം: ‍ഡോ. പി.കെ.ഗോ​പ​ൻ
Thursday, June 19, 2025 6:14 AM IST
കൊ​ല്ലം: പ​ത്ര​പ്ര​വ​ർ​ത്ത​ന മൂ​ല്യ​ബോ​ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു പി ​.കെ .ത​മ്പി​യെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി .കെ .​ഗോ​പ​ന്‍.

പ​ത്ര​ത്തി​ന് വി​ധേ​യ​ത്വം മാ​നേ​ജ്മെന്‍റിനോ​ട​ല്ല മ​റി​ച്ച് വാ​യ​ന​ക്കാ​ര​നോ​ടാ​ണ് എ​ന്ന് ക​രു​തി​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു പി ​.കെ .ത​മ്പി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹം വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. പ്ര​സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ർ​ത്ത​ക​ൾ വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ക്കു​ക എ​ന്ന​തി​നോ​ടൊ​പ്പം ഭാ​ഷ​യെ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും ന​മു​ക്കു​ണ്ട് എ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും പി ​.കെ .ഗോ​പ​ന്‍ പ​റ‍​ഞ്ഞു.ഒ​രി​ക്ക​ലും അ​സ്ത​മി​ക്കാ​ത്ത ഒ​രു കാ​ല​ഘ​ട്ട​മാ​യി പി .​കെ. ത​മ്പി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​താ​യും പ​ത്ര​പ്ര​വ​ർ​ത്ത​നം ഒ​രു ക​ർ​മമാ​യ​ല്ല യ​ജ്ഞ​മാ​യി ക​ണ്ട വ്യ​ക്തി​യാ​യി​രു​ന്നു പി .​കെ .ത​മ്പി​യെ​ന്നും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ. ​രാ​ജ​ന്‍ ബാ​ബു പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബില്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഡി ​.ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ന​ല്‍ ഡി ​പ്രേം , ട്ര​ഷ​റ​ര്‍ ക​ണ്ണ​ന്‍ നാ​യ​ര്‍ എന്നിവർ പ്രസംഗിച്ചു.