കൊ​ല്ല​ത്ത് അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ന് കോ​ട​തി​ക​ൾ ബ​ഹി​ഷ്ക​രി​ക്കും
Thursday, June 19, 2025 5:59 AM IST
കൊ​ല്ലം കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ഡ്വ ഐ.​കെ. കൃ​ഷ്ണ​കു​മാ​റി​ന്‍റെ കാ​റി​ന്‍റെ കാ​റ്റൂ​രി വി​ട്ട് അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ർ ഇ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് വി​ട്ട് നി​ൽ​ക്കാ​ൻ കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​ട​തി വ​ള​പ്പി​ൽ അ​ന​ധി​കൃ​ത​മാ​യി കാ​ർ പാ​ർ​ക്ക് ചെ​യ്ത യു​വാ​വും യു​വ​തി​യും ത​ങ്ങ​ളു​ടെ കാ​റി​ന് ത​ട​സ​മാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കാ​ർ പാ​ർ​ക്ക് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞാ​ണ് കോ​ട​തി​യി​ൽ പോ​കാ​നാ​യി വ​ന്ന അ​ഭി​ഭാ​ഷ​ക​നെ കൈ​യേ​റ്റം ചെ​യ്ത​ത്. ഒ​ഴി​ഞ്ഞ് മാ​റി​യ അ​ഭി​ഭാ​ഷ​ക​നെ വീ​ണ്ടും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റ് അ​ഭി​ഭാ​ഷ​ക​ർ വ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ഭി​ഭാ​ഷ​ക​രു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യ അ​ഭി​ഭാ​ഷ​ക സം​ര​ക്ഷ​ണ നി​യ​മം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ബാ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ അ​ഭി​ഭാ​ഷ​ക​ർ അ​ക്ര​മം നേ​രി​ടു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ 11 ന് ​കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​ടി​യ​ന്തി​ര ജ​ന​റ​ൽ ബോ​ഡി യോ​ഗം കൂ​ടി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഓ​ച്ചി​റ.​എ​ൻ. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി എ.​കെ.​മ​നോ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.